Wednesday, January 7, 2009

അമ്പരിപ്പിക്കുന്ന അര്‍ഥങ്ങള്‍ നിറഞ്ഞത്‌

നഗരത്തിലേക്ക്‌ കാല്‍വയ്കുമ്പോള്‍ മലര്‍ന്നടിക്കാനും വീട്ടിലേക്ക്‌ കയറുമ്പോള്‍ ഊന്നി നടക്കാനും ഒരു ഗ്രാമം എപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാവണം ലാപുടയ്ക്ക്‌ ഹൈക്കു പോലെ ഒരു ജിവിതസത്യം ഒളിപ്പിച്ച്‌ വച്ച കവിതകള്‍ എഴുതാന്‍ കഴിയുന്നത്‌.

വിനോദിനെപ്പോലെ ഒരു കവിയാവാന്‍ മറ്റ്‌ കവികള്‍ കൊതിക്കുന്നുണ്ടാവണം. കവിതകളെക്കുറിച്ച്‌ ആഴമേറിയ ആറു പഠനങ്ങള്‍ പുസ്തകമിറങ്ങുന്നതിനു മുന്‍പുണ്ടാവുക എന്നത്‌ ആദ്യമാവണം.

അതുപോലെ തന്നെ ആദ്യമായാണ്‌ ബ്ലോഗ്‌ കൂട്ടായ്മയില്‍ നിന്ന് പ്രസിദ്ധികരണ സംരഭമുണ്ടാവുന്നതും.

ലാപുടയുടെ കവിതകള്‍ ബുക്ക്‌ റിപബ്ലിക്ക്‌ പ്രസിദ്ധീകരിക്കുകയാണ്‌. ജനുവരി പത്താം തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍.
ബ്ലോഗില്‍ നിന്നുള്ള ആദ്യസിനിമയായ 'പരോള്‍' പ്രദര്‍ശിപ്പിക്കുന്നു പ്രകാശനച്ചടങ്ങിനോടൊപ്പം.


ആസ്വാദനക്കുറിപ്പുകള്‍
വായനയുടെ പരോളുകള്‍ -ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ -The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍
വാര്‍ത്തകള്‍
ബ്ളോഗിലെ കൂട്ടായ്മ പുസ്തക പ്രസാധന രംഗത്തേക്കും -ദേശാഭിമാനി
ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം - നാട്ടുപച്ചയില്‍ ദേവദാസ്
ബന്ധപ്പെട്ട് മറ്റു ബ്ലോഗ് പോസ്റ്റുകള്‍
വാക്കിലൊതുങ്ങാത്ത നിലവിളികള്‍ -sree
ഒഴിവിടങ്ങളെപ്പറ്റി പറഞ്ഞവൻ -പ്രശാന്ത് കളത്തില്‍
റിപ്പബ്ലിക്കുകളുടെ കാലം -യാരിദ്‌
റിപ്പബ്ലിക്കാവുന്നു...... -രണ്‍ജിത് ചെമ്മാട്
ഒരു പൂവ്‌ വിരിയിമ്പോള്‍ - സിജി
അതിശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒരാള്‍ -ഗുപ്തന്‍
കടങ്കഥകളെക്കുറിച്ചുള്ള ഓർമ്മകൾ... -റോബി
റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത് -വെള്ളെഴുത്ത്
ബുക്ക് റിപ്പബ്ലിക്കേഷന്‍ -ഹരിയണ്ണന്‍
ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍ -മൂര്‍ത്തി
നെറ്റിൽനിന്നും പുറംലോകത്തേയ്ക്ക് 'ലാപുട' -ഭൂമിപുത്രി
വാക്കുകളുടെ പെരുങ്കല്ലുകള്‍ -ദസ്തക്കിര്‍
ലാപുടയുടെ പുസ്തകം സിമി
പുസ്തകം - പ്രകാശനം ലാപുട


ബ്ലോഗില്‍ നിന്നുള്ള ആദ്യത്തെ സിനിമ പരോള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൂടി സാക്ഷിയാവാന്‍ പങ്കെടുക്കുക.