
വിജയനഗരസാമ്രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു ഹംപി. 14 മുതല്‍ 16 നൂറ്റാണ്ടുവരെ ഈ രാജവംശത്തിണ്റ്റെ പ്രതാപകാലമായിരുന്നു. ഹംപി ഉത്തര കര്‍ണ്ണാടകത്തില്‍ ബെല്ലാരിക്കടുത്ത് സ്ഥിതി ചെയ്യുന്നു.
26 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ചരിത്രാവിശ്ഷ്ടമാണ് ഹംപി. ക്ഷേത്രാവിശ്ഷ്ടങ്ങള്‍, കൊട്ടാരങ്ങള്‍ , കോട്ടകള്‍ എന്നിങ്ങനെ പഴയ ഒരു വലിയ പട്ടണത്തിലുണ്ടായിരുന്ന കെട്ടിടങ്ങളുടേയും ചരിത്രബാക്കികള്‍ ചിതറിക്കിടക്കുന്നു.
എത്തിച്ചേര്‍ന്ന വഴി- കര്‍ണാടകയിലെ റോഡുകള്‍ വളരെ നല്ലതാണ്. പുതിയ ഹൈവേകള്‍. തൃശൂരില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെട്ടത്. കോയമ്പത്തൂര്, സേലം വഴി ബാംഗ്ലൂര്‍ ഹൈവേയില്‍ കയറി. ബാംഗ്ലൂര്‍ എത്തുന്നതിനുമുന്‍പ് ബാനര്‍ഗെട്ട വഴി തിരിഞ്ഞ് ബെല്ലാരിയിലേക്കുള്ള ഹൈവേയില്‍ കയറി. പിന്നെ ഹോസ്പേട്ടില്‍ എത്തി. ഹോസ്പേട്ട് ആണ് ഹംപിയ്ക്കടുത്തുള്ള പട്ടണം. ഇവിടെയാണ് താമസിക്കേണ്ടത്. ധാരാളം ഹോട്ടലുകള്‍ ഉണ്ട്. ഹംപിയിലേക്ക് പത്തുകിലോമീറ്റര്‍ ദൂരം.

ഓരോ വളവിലും തിരിവിലും എന്തെങ്കിലും കാണാന്‍ ഉണ്ടാവും എന്നതാണ് ഹംപിയുടെ പ്രത്യേകത. വിരൂപാക്ഷ ക്ഷേത്രം, വിട്ടാല ക്ഷേത്രം തുടങ്ങി നാശാവിഷ്ടമായ പല ക്ഷേത്രങ്ങള്‍, കൊട്ടാരത്തോടനുബന്ധിച്ചുള്ള ഒരു ആനപ്പന്തി, ലോട്ടസ് മഹല്‍, കല്‍രഥം, തുടങ്ങി അതിശയിപ്പിക്കുന്ന ശില്‍പ്പവേലകളാണ് ഹംപി കാണിച്ചുതരുന്നത്.
ഹംപിയില്‍ നിന്നും 30 കിലോമീടര്‍ ദൂരത്താണ് ഐഹോളെ, പട്ടടക്കല്‍ എന്ന വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകള്‍. ഭാരതീയ ക്ഷേത്ര വാസ്തുശില്‍പശൈലി രൂപപ്പെട്ടത് ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നു പറയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്കു നിര്‍മിച്ച ഈ ക്ഷേത്രങ്ങള്‍ ഇന്‍ഡ്യന്‍ പുരാവസ്തു വകുപ്പ് വളരെ കാര്യക്ഷമമായി സൂക്ഷിച്ചിട്ടുണ്ട്.
ചാലൂക്യരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഐഹോളെ. പുലികേശി ഒന്നാമന്റെ കാലത്താണ് ഐഹോളെയിലെ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ഭാരതീയ ക്ഷേത്രവാസ്തുശില്‍പകലയുടെ പരീക്ഷണശാല ആയിരുന്നു ഐഹോളെയും പട്ടടക്കലേയും ക്ഷേത്രനിര്‍മാണം. ഈ ക്ഷേത്രനിര്‍മിതികള്‍ ആദ്യകാലശില്‍പികളുടെ അതിശയപൂര്‍വമായ കരവിരുതാണ് കാണിച്ചുതരുന്നത്. ഐഹോലെയിലെ ക്ഷേത്രങ്ങള്‍ ആദ്യകാലനിര്‍മിതികളുടെ പരിമിതികള്‍ക്കകത്ത് നിന്ന് വാസ്തുശില്‍പ്പത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ പിന്നിടുള്ള നൂറ്റാണ്ടുകളില്‍ പണിത പട്ടടക്കല്‍ ക്ഷേത്രങ്ങള്‍ അതിശയകരമായ ശില്‍പ്പവേലകള്‍ കൊണ്ട് സമ്പുഷ്ടമാണ്.
പട്ടടക്കലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ്, ബദാമി ഗുഹാക്ഷേത്രങ്ങള്‍. പുലികേശി രണ്ടാമന്റെ കാലത്തു പണിത ബദാമി ഗുഹാക്ഷേത്രങ്ങള്‍ 6-7 നൂറ്റാണ്ടുകളില്‍ പണിതവയാണ്. നാലുഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. മൂന്നെണ്ണം ഹിന്ദുക്ഷേത്രങ്ങളും ഒരെണ്ണം ജയിന്‍ ക്ഷേത്രവുമാണ്.
8 comments:
ഉപകാരപ്രദമായ പോസ്റ്റ്
കല്ലു പാകിയ ചുട്ടു പഴുത്ത യാത്രാപഥങ്ങളിലൂടെ നഗ്ന പാദനായി നടന്നതോർക്കുന്നു. ഗോപുര മുകളിലെ ചില്ലിലൂടെ അകലത്തെ കാഴ്ചകൾ കണ്ടതും. തിളച്ചു മറിയുന്ന അന്തരീക്ഷത്തിൽ ഭക്തി ആവിയായി പോകുന്ന ഹംപി
ആശംസകൾ
ഓഹോ! ഹമ്പിയെപ്പറ്റി ഒരു ഡീറ്റെയ്‍ല്‍ഡ് വിവരണത്തിനു പോയി ഞാന്‍ വഴി മുട്ടിയ പോലെയായി. കൈ കഴച്ചിട്ടെഴുതാനും വയ്യ, എഴുതാന്‍ മുട്ടീട്ട് നിര്‍ത്താനും വയ്യ. ആള്‍റെഡി മൂന്നു പാര്‍ട്ടായി. പോയി വന്ന ഹാങ്ങോവറു തീര്‍ക്കാന്‍ ഒരു പോസ്റ്റില്‍ പണി തീര്‍ത്താല്‍ മതിയായിരുന്നു എന്നു തോന്നാന്‍ തുടങ്ങി.
ഛെ! ഐഹോളയും പട്ടടക്കലും ഞാന്‍ കണ്ടില്ല. ഏതാണ്ടെഴുപത് കി.മീ. ഉണ്ടെന്ന് ആരോ പറഞ്ഞു, വല്യ അബദ്ധമായെന്നു ഇതു കാണുമ്പോ തോന്നുന്നു. അപ്പോ, അടുത്ത ഹംപി ട്രിപ്പ് ഉടനെ പ്ലാനട്ടെ. റ്റു ഇന്‍ക്ലൂഡ് ഐഹോളൈ. :-)
ഞാന്‍ ഹാലെബീഡു, ബേലൂര്‍ എന്നിവിടം വരെയേ എത്തിയുള്ളൂ. ഹംപി പിന്നീടൊരിക്കലേക്ക് മാറ്റിവെചിരിക്കുകയാണു്. ഈ വിവരണത്തിനു നന്ദി. പോകുന്നതി നു മുന്‍പു ഒന്നുകൂടെ എടുത്തുവെച്ച് വായിക്കാമല്ലോ.
ആദ്യമായിട്ടാണ് ഇവിടെ...നല്ല വിവരണവും ചിത്രങ്ങളും..അഭിനന്ദനങ്ങള്‍
ഹംപിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്.
കണ്ട് അഭിപ്രായം എഴുതുക.
http://puramkazhchakal.blogspot.com/2010/03/humpi.html#comments
ദൈവമേ .. ഇതൊക്കെ മനുഷ്യ നിര്‍മ്മിതി തന്നെ യാണോ? അത്ഭുതം!
നല്ല വിരുന്നു നല്‍കിയതിനു നന്ദി.
Ezhuthum chithrangalum arivu pakarunnathaayi.
Post a Comment